Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kannankattu Kadavu

Kollam

ക​ണ്ണ​ങ്കാ​ട്ട് ക​ട​വ് പാ​ലം നി​ര്‍​മാ​ണം; ത​ട​സ​ങ്ങ​ള്‍ നീ​ങ്ങു​ന്നു

പ​ടി​ഞ്ഞാ​റെ ക​ല്ല​ട: കൊ​ല്ലം ജി​ല്ല​യി​ലെ മ​ണ്‍​ട്രോ​ത്തു​രു​ത്ത്, പ​ടി​ഞ്ഞാ​റെ ക​ല്ല​ട പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ച്ച് ക​ല്ല​ട​യാ​റി​ന് കു​റു​കെ നി​ര്‍​മി​ക്കു​ന്ന ക​ണ്ണ​ങ്കാ​ട്ട് ക​ട​വ് പാ​ല​ത്തി​ന്‍റെ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ല്‍ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പാ​ലം നി​ര്‍​മി​ക്കാ​നാ​യി ക​ഴി​ഞ്ഞ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ സാ​മ്പ​ത്തി​ക അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്ന് കെ​ആ​ര്‍​എ​ഫ്ബി രൂ​പ​രേ​ഖ ത​യാ​റാ​ക്കി ആ​വ​ശ്യ​മാ​യ എ​ല്ലാ അ​നു​മ​തി​ക​ളും നേ​ടി. അ​നു​ബ​ന്ധ റോ​ഡു​ക​ള്‍​ക്കാ​യി ഇ​രു​ക​ര​ക​ളി​ലു​മാ​യി ഭൂ​മി ഏ​റ്റെ​ടു​ത്ത് ഉ​ട​മ​ക​ള്‍​ക്ക് 4.45 കോ​ടി ന​ഷ്‌ടപ​രി​ഹാ​രം ന​ല്‍​കി.

ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ല്‍ പാ​ലം നി​ര്‍​മാ​ണ​ത്തി​നാ​യി ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് കേ​ര​ള​ത്തി​ലെ ര​ണ്ട് പ്ര​മു​ഖ ക​രാ​റു​കാ​ര്‍ ഇ​തി​ല്‍ പ​ങ്കെ​ടു​ത്തു. എ​ന്നാ​ല്‍, ഇ​തി​നി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ല്‍ വ​ന്ന​ത് പാ​ല​ത്തി​ന്‍റെ ഭാ​വി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കി. പു​തി​യ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍​വ​ന്ന് മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ വൈ​കി​യ​തോ​ടെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ചേ​ര്‍​ന്ന കി​ഫ്ബി​യു​ടെ ബോ​ര്‍​ഡ് മീ​റ്റിം​ഗി​ല്‍ ജി​ല്ല​യി​ലെ പ്ര​ധാ​ന പ്രോ​ജ​ക്‌ടുക​ള്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ല്‍ ക​ണ്ണ​ങ്കാ​ട്ട് ക​ട​വ് പാ​ല​വും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​നി കി​ഫ്ബി​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ല്‍ മു​ന്നോ​ട്ടു​പോ​കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. 2017 ലാ​ണ് പാ​ല​ത്തി​ന് സ​ര്‍​ക്കാ​രി​ല്‍​നി​ന്ന് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്. 44.21 കോ​ടി ചെ​ല​വ​ഴി​ച്ച് 158 മീ​റ്റ​ര്‍ നീ​ള​ത്തി​ലും 11 മീ​റ്റ​ര്‍ വീ​തി​യി​ലു​മാ​ണ് പാ​ലം നി​ര്‍​മി​ക്കു​ന്ന​ത്. പ​ദ്ധ​തി​ക്ക് അ​ഞ്ചു സ്പാ​നു​ക​ളാ​ണു​ള്ള​ത്.

പ​ടി​ഞ്ഞാ​റെ ക​ല്ല​ട​യി​ല്‍​നി​ന്ന് കൊ​ല്ല​ത്ത് എ​ത്തി​ച്ചേ​രു​വാ​ന്‍ നി​ല​വി​ല്‍ 27 കി​ലോ​മീ​റ്റ​റാ​ണ് ദൂ​രം. അ​ഷ്‌ടമു​ടി കാ​യ​ലി​ന് കു​റു​കെ നി​ര്‍​മി​ക്കു​ന്ന പെ​രു​മ​ണ്‍ പാ​ല​ത്തി​ന്‍റെ​യും ക​ല്ല​ട​യാ​റി​ന് കു​റു​കെ നി​ര്‍​മി​ക്കു​ന്ന ക​ണ്ണ​ങ്കാ​ട്ട് ക​ട​വ് പാ​ല​ത്തി​ന്‍റെ​യും പ​ണി പൂ​ര്‍​ത്തീ​ക​രി​ച്ചാ​ല്‍ 10 കി​ലോ​മീ​റ്റ​ര്‍ ദൂ​രം ലാ​ഭി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

 

Latest News

Corehub Up